Join News @ Iritty Whats App Group

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരെങ്കില്‍ അതിഗുരുതരം ഈ പ്രശ്‌നങ്ങള്‍

ക്യാന്‍സര്‍ അകലെയല്ല

ക്യാന്‍സര്‍ എന്നത് വളരെയധികം സങ്കീര്‍ണമായ ഒന്നാണ്. വളരെയധികം അപകടകരമായ അവസ്ഥയാണ് ക്യാന്‍സര്‍ വഴി ഉണ്ടാക്കുന്നത്. പാചക എണ്ണകള്‍ വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ (PAH), ആല്‍ഡിഹൈഡുകള്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് വിഷഘടകങ്ങള്‍ ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ക്യാന്‍സര്‍ സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പാചക എണ്ണ വീണ്ടും ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ശരീരത്തില്‍ അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം എന്നിവ പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി കുറക്കുന്നതിനും കാരണമാകുന്നുണ്ട്.

ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു

കൊളസ്‌ട്രോള്‍ എന്നത് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. നമ്മുടെ ഭക്ഷണശീലങ്ങള്‍ പലപ്പോഴും അപകടകരമായി മാറുന്നതിന്റെ ഫലമായാണ് കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത്. എണ്ണ വീണ്ടും ചൂടാക്കുമ്പോള്‍ അത് നിങ്ങളുടെ ശരീരത്തില്‍ മോശം കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഉയര്‍ന്ന അളവിലുള്ള എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, നെഞ്ചുവേദന എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യും. ഇതിലൂടെ ഹൃദയാഘാത സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുകയും മരണത്തിന് വാതില്‍ തുറക്കുകയും ചെയ്യുന്നു.


അസിഡിറ്റി വര്‍ദ്ധിപ്പിക്കുന്നു

സാധാരണ ഒരു രോഗാവസ്ഥയാണ് അസിഡിറ്റി. പലപ്പോഴും ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതിന്റെ കാരണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ അസിഡിറ്റിയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത്. നിങ്ങള്‍ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന വ്യക്തിയാണ് എന്നുണ്ടെങ്കില്‍ അതിന് ശേഷം നിങ്ങള്‍ക്ക് അസിഡിറ്റി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം നിങ്ങള്‍ കഴിച്ച ഭക്ഷണത്തിന്റെ എണ്ണയില്‍ പ്രശ്‌നമുണ്ട് എന്ന്. പാചക എണ്ണ ഉപയോഗിച്ചതിന് ശേഷം വീണ്ടും വീണ്ടും ചൂടാക്കി പാചകത്തിന് ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.


രക്തസമ്മര്‍ദ്ദത്തിന് കാരണം

ഭക്ഷണരീതി തന്നെയാണ് പലപ്പോഴും രക്തസമ്മര്‍ദ്ദത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. പക്ഷേ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇത് വളരെ അപകടകരമായ അളവിലേക്ക് രക്തസമ്മര്‍ദ്ദം എത്തുന്നതിന് കാരണമാകുന്നുണ്ട്. എണ്ണ വീണ്ടും ചൂടാക്കുമ്പോള്‍ പലപ്പോഴും അതിന്റെ രാസഘടന മാറുകയും ഫാറ്റി ആസിഡുകള്‍ പുറത്ത് വിടുകയും ചെയ്യുന്നുണ്ട്. ഇത് നിങ്ങളില്‍ അമിത രക്തസമ്മര്‍ദ്ദം എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്.


മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍

വീണ്ടും ചൂടാക്കിയ പാചകത്തിന് ഉപയോഗിക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നു. മുകളില്‍ പറഞ്ഞ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടാതെ മറ്റ് ചില പ്രശ്‌നങ്ങളും ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. അമിതവണ്ണം, കുടവയര്‍, പ്രമേഹം, സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവയെല്ലാം അപകടമുണ്ടാക്കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി വിടരുത്. പ്രത്യേകിച്ച് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഈ എണ്ണയില്‍ പാചകം ചെയ്ത് നല്‍കുന്നത് സൂക്ഷിച്ച് വേണം.

Post a Comment

Previous Post Next Post
Join Our Whats App Group