Join News @ Iritty Whats App Group

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണിക്കു നിയന്ത്രണം; പുതിയ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാമത്ത് ആരാധമനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കര്‍നമാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍. 2020ലെ പുതിയ ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പ്രാബല്യത്തിലായിട്ടും വിവിധ മത വിഭാഗങ്ങളിലെ ആരാധനാലയങ്ങളില്‍ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നു ബാലാവകാശ കമ്മിഷന്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.

കുട്ടികള്‍, പ്രായം ചെന്നവര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് ഉച്ചഭാഷിണികളില്‍ നിന്നുള്ള അമിത ശബ്ദം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഉത്തരവില്‍ വ്യക്തമാക്കി. 2020 ലെ കേന്ദ്ര ചട്ടം പ്രകാരം സര്‍ക്കാര്‍ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, വിരുന്നു ഹാള്‍, അടിയന്തര യോഗങ്ങള്‍ നടക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ അല്ലാതെ രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group