Join News @ Iritty Whats App Group

തീവ്രവാദത്തിന് ഫണ്ട്: കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം


കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ (Yasin Malik) തീവ്രവാദ ഫണ്ടിംഗ് കേസിൽ (Terror Funding Case) ഡൽഹി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും മാലിക് നേരത്തെ സമ്മതിച്ചിരുന്നു. ഐപിസി സെക്ഷൻ 121 (ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുക), യുഎപിഎയുടെ സെക്ഷൻ 17 (ഭീകര നിയമത്തിന് ഫണ്ട് ശേഖരിക്കൽ) എന്നിവ അടിസ്ഥാനമാക്കിയാണ് എൻഐഎ കോടതി ജീവപര്യന്തം തടവ് വിധിച്ചത്. എന്നാൽ, വിഘടനവാദി നേതാവിന് വധശിക്ഷ നൽകണമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആവശ്യപ്പെട്ടിരുന്നു.
കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയിലാണ് മാലിക്കിനെ നേരത്തെ കോടതി മുറിയിലേക്ക് കൊണ്ടുവന്നത്, അർദ്ധസൈനിക സേനയിലെയും ഡൽഹി പൊലീസിലെയും ഉദ്യോഗസ്ഥർ കോടതിമുറിയിൽ സുരക്ഷ ഒരുക്കിയിരുന്നു. പ്രത്യേക ജഡ്ജി പ്രവീൺ സിംഗ് മെയ് 19 ന് മാലിക്കിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ചുമത്താൻ സാധ്യതയുള്ള പിഴ തുക നിർണയിക്കാൻ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്താൻ എൻഐഎ അധികാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group